തങ്കമണിയില്‍ പഴം പച്ചക്കറി വിപണനമേള തുടങ്ങി
തങ്കമണിയില്‍ പഴം പച്ചക്കറി വിപണനമേള തുടങ്ങി

ഇടുക്കി: തങ്കമണിയില്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ ഒരുക്കിയ പഴം പച്ചക്കറി വിപണനമേളയ്ക്ക് തുടക്കമായി. സമൃദ്ധി 2025 കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് ആദ്യ വില്‍പ്പന നടത്തി. പൊതുവിപണിയില്‍ നിന്നും ഏറെ വിലക്കുറവിലാണ് സാധനങ്ങള്‍ പൊതുജങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നാടന്‍ പഴങ്ങളും പച്ചക്കറികളും കമ്പോളത്തില്‍ ന്യായ വിലയ്ക്ക് വില്‍പ്പന നടത്തുകയാണ് ലക്ഷ്യം. സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് ചാക്കോ ജോസഫ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സോണി ചൊള്ളാമഠം, ഷൈനി മാവേലി, റെനി റോയി, ജിന്റു ബിനോയി, റീനാ സണ്ണി, ജോയിജോസഫ്, ആശാ ജോണ്‍ എന്നിവര്‍ സംസാരിക്കും.
What's Your Reaction?






