കാഞ്ചിയാറില്‍ കുടുംബശ്രീ ഓണച്ചന്ത തുറന്നു
കാഞ്ചിയാറില്‍ കുടുംബശ്രീ ഓണച്ചന്ത തുറന്നു

ഇടുക്കി: കാഞ്ചിയാറില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണ ചന്ത ആരംഭിച്ചു. കാഞ്ചിയാര്‍ പള്ളിക്കവല സാംസ്‌കാരിക നിലയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. കര്‍ഷകരില്‍നിന്ന് ജെഎല്‍ജി ഗ്രൂപ്പികളില്‍നിന്ന് പച്ചക്കറി സംഭരിച്ചാണ് ചന്ത ആരംഭിച്ചിരിക്കുന്നത്. പൊതുവിപണിയെക്കാള്‍ 10 ശതമാനം വില കുറവിലുമാണ് വില്‍പന നടത്തുന്നത്. പഞ്ചായത്തംഗം റോയി എവറസ്റ്റ് ആദ്യ വില്‍പന സ്വീകരിച്ചു. പഞ്ചായത്തംഗങ്ങളായ ബിന്ദു മധുക്കുട്ടന്‍, തങ്കമണ സുരേന്ദ്രന്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു.
What's Your Reaction?






