കേരള മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
കേരള മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍-കോര്‍പ്പറേഷന്‍ കണ്ടിജന്റ് ജീവനക്കാരെ പൊതുസര്‍വീസില്‍ ഉള്‍പ്പെടുത്തുക, സ്‌പെഷ്യല്‍ സര്‍വീസ് റൂളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുക, കണ്ടിജന്റ് ജീവനക്കാരുടെ പൊതുസര്‍വീസ് പ്രവേശനത്തെ തടസപ്പെടുത്തുന്നവര്‍ക്കെതിരെ ജാഗരൂകരാകുക, ഒരു വകുപ്പിന്‍ കീഴില്‍ രണ്ടുതരം നിയമം സര്‍ക്കാര്‍ ഉപേക്ഷിക്കുക, പെന്‍ഷന്‍ പ്രായം 65 വയസായി ഉയര്‍ത്തുക, 5 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ദിവസവേതന സര്‍വീസ് പകുതിയായി നിജപ്പെടുത്തി റഗുലര്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്. യൂണിയന്‍ പ്രസിഡന്റ് സിബി പാറപ്പായി അധ്യക്ഷനായി. കെഎല്‍ജിഎസ് സംസ്ഥന കമ്മിറ്റിയംഗം ജിന്‍സ് സിറിയക്, യൂണിയന്‍ സെക്രട്ടറി ബിബിന്‍ തോമസ്, ബിജു മാത്യു മറ്റത്തില്‍, അരുണ്‍ കുമാര്‍, ഷാജന്‍ എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






