നവീകരണത്തിനായി അടച്ചിട്ട കട്ടപ്പന ഇടശേരി ജങ്ഷന്‍- പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് സാമൂഹിക വിരുദ്ധര്‍ തുറന്നു
നവീകരണത്തിനായി അടച്ചിട്ട കട്ടപ്പന ഇടശേരി ജങ്ഷന്‍- പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് സാമൂഹിക വിരുദ്ധര്‍ തുറന്നു

ഇടുക്കി: നവീകരണത്തെ തുടര്‍ന്ന് അടച്ചിട്ട കട്ടപ്പന ഇടശേരി ജങ്ഷന്‍- പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് സാമൂഹിക വിരുദ്ധര്‍ തുറന്നതായി പരാതി. വാഹന ഗതാഗതം തടഞ്ഞുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ എടുത്തുമാറ്റി. ഇതോടെ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുകയും ഇന്റര്‍ലോക്ക് ടൈലുകള്‍ ഇളകിയതായും ആക്ഷേപമുണ്ട്. നഗരസഭ അധികൃതര്‍ സ്ഥലത്തെത്തി ഗതാഗതം നിരോധിച്ചുള്ള ബോര്‍ഡുകള്‍ തിരികെ സ്ഥാപിച്ചു. ഇതിനിടെ പ്രതിഷേധവുമായി ചില വ്യാപാരികള്‍ രംഗത്തെത്തുകയും ചെയ്തു. നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് റോഡ് പുനര്‍ നിര്‍മാണം ആരംഭിച്ചത്. തുടര്‍ന്ന് 20 ദിവസത്തേയ്ക്ക് റോഡ് അടച്ചിട്ടു. എന്നാല്‍ സാമൂഹിക വിരുദ്ധര്‍ തടസമായി വച്ചിരുന്ന സാധനങ്ങള്‍ എടുത്തുമാറ്റുകയായിരുന്നു.
What's Your Reaction?






