സ്വരാജില്‍ മരംവീണ് വീടിന് കേടുപാട്

സ്വരാജില്‍ മരംവീണ് വീടിന് കേടുപാട്

May 29, 2025 - 15:41
May 29, 2025 - 15:43
 0
സ്വരാജില്‍ മരംവീണ് വീടിന് കേടുപാട്
This is the title of the web page

ഇടുക്കി: മരം കടപുഴകി വീണ് കാഞ്ചിയാര്‍ സ്വാരാജില്‍ വീടിന് കേടുപാട് സംഭവിച്ചു. സ്വരാജ് ഗോപുരം സിറിലിന്റെ വീടിനുമുകളിലേക്കാണ് സമീപത്തുനിന്ന ബുധനാഴ്ച രാത്രി ഈട്ടിമരം വീണത്. വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. മേല്‍ക്കൂരയ്ക്കും കേടുപാട് സംഭവിച്ചു. അപകടസമയം വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും മരം മുറിച്ചുമാറ്റാന്‍ പ്രയാസമാണെന്ന് പറഞ്ഞ് ഇവര്‍ മടങ്ങി. മരം മുറിച്ചുമാറ്റാന്‍ അനുമതിക്കായി  3 വര്‍ഷം മുമ്പ് കലക്ടര്‍, എഡിഎം, കാഞ്ചിയാര്‍ പഞ്ചായത്ത് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. റവന്യു അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയതല്ലാതെ തുടര്‍നടപടി ഉണ്ടായില്ല. തുടര്‍ന്ന് വീണ്ടും പരാതി നല്‍കിയെങ്കിലും വിഫലമായി. നിലവില്‍ ഈ വീട് അപകടാവസ്ഥയിലാണ്. അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ വന്‍തുക വേണ്ടിവരും. അധികൃതരുടെ അനാസ്ഥയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് സിറില്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow