കല്ലാര്‍ സ്‌കൂളില്‍ നാടന്‍ ഭക്ഷ്യമേള: രുചിനിറഞ്ഞ വിഭവങ്ങള്‍ ആസ്വദിച്ച് കുട്ടികള്‍
കല്ലാര്‍ സ്‌കൂളില്‍ നാടന്‍ ഭക്ഷ്യമേള: രുചിനിറഞ്ഞ വിഭവങ്ങള്‍ ആസ്വദിച്ച് കുട്ടികള്‍

ഇടുക്കി: രാവില്‍ കൊതിയുറൂം വിഭവങ്ങള്‍ ഒരുക്കി കല്ലാര്‍ ഗവ. എല്‍പി സ്‌കൂളില്‍ നാടന്‍ ഭക്ഷ്യമേള. വിദ്യാര്‍ഥികള്‍ക്ക് ഏറെപ്രിയങ്കരം നാടന്‍വിഭവങ്ങളായിരുന്നു. പലതരം പായസങ്ങള്‍, ചെണ്ടക്കപ്പയും കാന്താരിമുളക് അരച്ചതും തൈരും, പുഴുങ്ങിയ കാച്ചിലും ചേമ്പും ചേനയും, ചെറുധാന്യങ്ങള്‍, ഇലവര്‍ഗങ്ങള്‍, ആവിയില്‍ വേവിച്ചതും ചുട്ടെടുത്തതുമായ വിവിധ വിഭവങ്ങള്‍, വേവിക്കാതെ കഴിക്കാവുന്നവ തുടങ്ങി എല്ലാത്തരം വിഭവങ്ങളും അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്നൊരുക്കി.
ആരോഗ്യപ്രദമായ ഭക്ഷണ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം നാടന്‍ രുചികളും വിഭവങ്ങളും ഇലയിലും പാത്രത്തിലുമായി വിളമ്പി. 'താളും തകരയും' എന്ന പേരിലാണ് നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ വിജിമോള്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്തംഗം വിജയലക്ഷ്മി ഇടമന അധ്യക്ഷയായി. സ്‌കൂള്‍ പ്രഥമാധ്യാപിക റെജിമോള്‍ മാത്യു, എസ്എംസി ചെയര്‍മാന്‍ എന്‍ ആര്‍ രാജേഷ്, എസ്എംസി അംഗം മനോജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






