ചെറുപുഷ്പം മിഷന്‍ ലീഗ് രൂപതാതല മിഷന്‍ വാരാചരണം തുടങ്ങി
ചെറുപുഷ്പം മിഷന്‍ ലീഗ് രൂപതാതല മിഷന്‍ വാരാചരണം തുടങ്ങി

ഇടുക്കി: ചെറുപുഷ്പം മിഷന്‍ ലീഗ് ഇടുക്കി രൂപത മിഷന്‍ വാരാചരണം ആരംഭിച്ചു. ബഥേല്‍ സെന്റ് ജേക്കബ് പള്ളിയില്‍ മുഖ്യവികാരി ജനറല്‍ ഫാ. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 19 ആഗോള മിഷന്‍ ഞായറാഴ്ചയായി ആചരിക്കുന്നതിന്റെ ഭാഗമായാണ് മിഷന്‍ വാരാചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. തുടര്‍ന്ന് ബഥേല്‍ ടൗണില്‍ മിഷന്‍ റാലിയും നടത്തി. സിഎംഎല്‍ ശാഖാ പ്രസിഡന്റ് സെസില്‍ ജോസ് അധ്യക്ഷനായി. രൂപത ഡയറക്ടര്‍ ഫാ. ഫിലിപ്പ് ഐക്കര, ഇടവക വികാരി ഫാ. ജോസഫ് നടുപ്പടവില്‍, സിഎംഎല്‍ രൂപത ഓര്‍ഗനൈസര്‍ ജെയിംസ് ജോസഫ്, സിഎംഎല്‍ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ മാത്യു, സിസ്റ്റര്‍ സ്റ്റാര്‍ലെറ്റ്, സിസ്റ്റര്‍ മേബിള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






