കരുണാപുരം പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എല്‍ഡിഎഫ്

കരുണാപുരം പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എല്‍ഡിഎഫ്

Oct 12, 2025 - 16:05
 0
കരുണാപുരം പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എല്‍ഡിഎഫ്
This is the title of the web page

ഇടുക്കി: കരുണാപുരം പഞ്ചായത്ത് ഭരണസമിതിയേയും പ്രസിഡന്റിനെയും അപകീര്‍ത്തിപ്പെടുത്തുന്ന കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ടിന്റെ കാപട്യം തിരിച്ചറിയണമെന്ന് ഇവരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും എല്‍ഡിഎഫ്. പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട മിനി പ്രിന്‍സിന്റെ അസഹിഷ്ണുതയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും നേതാക്കള്‍ പറഞ്ഞു. ഭിന്നശേഷി കലോത്സവം വകയിരുത്തിയ തുക ഉപയോഗിച്ച് മികച്ച രീതിയില്‍ സംഘടിപ്പിച്ചു. പങ്കെടുത്തവര്‍ക്ക് സമ്മാനത്തിനായും മറ്റ് ചെലവുകള്‍ക്കുമായി 74,350 രൂപ ചെലവഴിച്ചു. ഇംപ്ലിമെന്റ് ഓഫീസറായ ഐസിഡിഎസ് സൂപ്പര്‍വൈസറാണ് തുക ചെലവഴിച്ചത്. ഓണത്തോടനുബന്ധിച്ച് 12 ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത് പഞ്ചായത്തിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെയാണ്.
ടൂറിസം വകുപ്പിന്റെ ഉടുമ്പന്‍ചോല മണ്ഡലത്തിലെ ഓണം- ടൂറിസം വാരാഘോഷവും കരുണാപുരം പഞ്ചായത്തിലാണ് സംഘടിപ്പിച്ചത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ഈപരിപാടികളില്‍നിന്ന് യുഡിഎഫ് അംഗങ്ങള്‍ മാത്രമാണ് വിട്ടുനിന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് പങ്കെടുക്കാന്‍ കഴിയാത്തതിന്റെ ജാള്യതയാണ് വിമര്‍ശനങ്ങള്‍ക്കുപിന്നില്‍. 12 ദിവസം നീണ്ട ആഘോഷത്തിനായി പഞ്ചായത്തിന്റെ ഫണ്ടില്‍നിന്ന് ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ല. ആളുകള്‍ സംഭാവന നല്‍കിയ തുകയാണ് ചെലവഴിച്ചത്. ഇതുസംബന്ധിച്ച കണക്ക് പഞ്ചായത്ത് കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട കാര്യമില്ല.
മുടങ്ങിക്കിടന്ന പല പദ്ധതികളും എല്‍ഡിഎഫ് ഭരണസമിതി പൂര്‍ത്തീകരിച്ചു. തൂക്കുപാലം മാര്‍ക്കറ്റിന് അനുവദിച്ച ഫണ്ട് നഷ്ടമായത് യുഡിഎഫിന്റെ കാലത്താണ്. എല്‍ഡിഎഫ് അധികാരത്തിലെത്തി ഏഴാംമാസത്തില്‍ മാര്‍ക്കറ്റിന്റെ നിര്‍മാണം തുടങ്ങി. തെരഞ്ഞെടുപ്പിന് മുമ്പ് നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. 15 ദിവസത്തിനുള്ളില്‍ ശബരിമല ഇടത്താവളത്തിന്റെ നിര്‍മാണോദ്ഘാടനവും നടത്തും. 23ന് നടക്കുന്ന വികസന സദസില്‍ എല്‍ഡിഎഫ് നടപ്പാക്കിയ പദ്ധതികള്‍ ജനം വിലയിരുത്തുമെന്നും കോണ്‍ഗ്രസിന്റെ പൊള്ളത്തരം തിരിച്ചറിയുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി വാവച്ചന്‍, നേതാക്കളായ വി സി അനില്‍, സി എം ബാലകൃഷ്ണന്‍, ജെ പ്രദീപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow