മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം: 2 പശുക്കളെ കൊന്നുതിന്നു
മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം: 2 പശുക്കളെ കൊന്നുതിന്നു

ഇടുക്കി: മൂന്നാറില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും കടുവയുടെ ആക്രമണം. രണ്ട് കറവപ്പശുക്കളെ കടുവ കൊന്നുതിന്നു. മൂന്നാര്‍ സൈലന്റ് വാലി എസ്റ്റേറ്റ് മൂന്നാം ഡിവിഷനില്‍ താമസിക്കുന്ന ജേക്കബിന്റെ പശുക്കളെയാണ് കൊന്നത്. മേയാന്‍വിട്ട പശുക്കളെ കഴിഞ്ഞദിവസം കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പാതിഭക്ഷിച്ച നിലയില്‍ പശുക്കളുടെ ജഡം കണ്ടത്. 4 മാസം മുമ്പ് ഇതേസ്ഥലത്ത് കടുവ പശുവിനെ കൊന്നുഭക്ഷിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ദേവികുളം ഡിവിഷനില്‍ തൊഴിലാളി ലയത്തിന്റെ മുറ്റത്ത് കെട്ടിയിട്ടിരുന്ന പശുവിനെയും കടുവ ആക്രമിച്ചിരുന്നു. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് പകല്‍സമയത്ത് ജനവാസ മേഖലയില്‍ 3 കടുവകളെ തൊഴിലാളികള്‍ കണ്ടിരുന്നു. തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമായ പശുക്കളെയാണ് കടുവ കൊന്നത്. പലരും വായ്പയെടുത്താണ് പശുക്കളെ വാങ്ങുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ നൂറുകണക്കിന് പശുക്കളാണ് കടുവയുടെയും പുലിയുടെയും ആക്രമണത്തില്‍ ചത്തത്. ഒരിടവേളയ്ക്കുശേഷം വന്യജീവി ശല്യം വര്‍ധിച്ചതോടെ ഭീതിയിലാണ് തൊഴിലാളി കുടുംബങ്ങള്‍.
What's Your Reaction?






