കേരളം ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു: പി കെ ബിജു
കേരളം ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു: പി കെ ബിജു

ഇടുക്കി: എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് മുന്‍ എംപി പി കെ ബിജു. കേരള വിദ്യാഭ്യാസ സമിതി ജില്ലാ കണ്‍വന്‍ഷനും ജില്ലാ സമിതി രൂപീകരണവും ഉദ്ഘാടനം കട്ടപ്പനയില്‍ ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത, പൊതുവിദ്യാഭ്യാസ രംഗത്തെ രാജ്യാന്തര മികവിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കിവരുന്നു. പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന സംസ്ഥാനവും കേരളമാണ്. ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കമീഷനുകളെ നിയമിച്ച് ഗവേഷണങ്ങള്‍ നടത്തുകയും നിയമനിര്‍മാണം പാസാക്കുകയും ചെയ്തു. എന്നാല്‍, രാജ്യത്തെ ജനങ്ങളെ ആയിരം വര്‍ഷം പിന്നോട്ടടിക്കുന്ന വികലമായ നയങ്ങളാണ് കേന്ദ്ര വിദ്യാഭ്യാസ നയത്തിലുള്ളത്. ഗവര്‍ണര്‍, ചാന്‍സിലര്‍ പദവി ദുരുപയോഗം ചെയ്ത് ആര്‍എസ്എസ് അനുകൂലികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കുന്നു. വികലമായ കേന്ദ്ര വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിട്ടുണ്ടെന്നും പി കെ ബിജു പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ വി ആര്‍ സജി അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഹരിലാല്‍ വിഷയവും സംഘാടക സമിതി ട്രഷറര്‍ ടി എം ഹാജറ പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ഡോ. സെനോ ജോസ്, എംജി സര്‍വകലാശാല സെനറ്റ് അംഗം പ്രൊഫ. ഡോ. സിമി സെബാസ്റ്റ്യന്‍, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ ആര്‍ ഷാജിമോന്‍, കെജിഒഎ ജില്ലാ സെക്രട്ടറി പി എസ് അബ്ദുള്‍ സമദ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അനൂപ് ജെ ആലയ്ക്കാപ്പള്ളി, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സഞ്ജീവ് സഹദേവന്‍, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി ജി രാജീവ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ സമിതി ഭാരവാഹികളായി മുഹമ്മദ് ഫൈസല്‍(ചെയര്‍മാന്‍), എ എം ഷാജഹാന്‍(വൈസ് ചെയര്‍മാന്‍), അനുപ് ജെ ആലയ്ക്കാപ്പള്ളി(കണ്‍വീനര്‍), എം വി കൃഷ്ണകുമാര്‍, ടി ജി രാജീവ്(ജോയിന്റ് കണ്‍വീനര്‍മാര്‍), ടി എം ഹാജറ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?






