എന്‍എസ്എസ് ഹൈറേഞ്ച് യൂണിയന്‍ കട്ടപ്പന മേഖലാ കുടുംബസംഗമം
എന്‍എസ്എസ് ഹൈറേഞ്ച് യൂണിയന്‍ കട്ടപ്പന മേഖലാ കുടുംബസംഗമം

ഇടുക്കി: എന്‍എസ്എസ് ഹൈറേഞ്ച് യൂണിയന്‍ കട്ടപ്പന മേഖലാ കുടുംബസംഗമം കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ വിപുലമായ പരിപാടികളോടെ നടത്തി. ഡയറക്ടര്‍ ബോര്‍ഡംഗം പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസിന്റെ രൂപീകരണ കാലത്ത് സ്വന്തമായി ഭൂമി പോലും ഇല്ലായിരുന്നു. എന്നാല്‍, നിരവധി കോളേജുകളും സ്‌കൂളുകളും ആയിരക്കണക്കിന് ഏക്കര്‍ സ്ഥലവുമുള്ള സമാന്തര സര്‍ക്കാരായി എന്‍എസ്എസ് മാറിയതായി അദ്ദേഹം പറഞ്ഞു. ഇന്ന് നിലവിലയുള്ള സംഘടനകളെ അപേക്ഷിച്ച് എന്‍എസ്എസ് കൂടുതല്‍ ഉയരത്തിലാണെന്നും ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി പി റ്റി അജയന്‍ നായര്‍ സന്ദേശം നല്‍കി. വിവിധ കരയോഗങ്ങളിലെ മുതിര്‍ന്ന അംഗങ്ങളായ കറുകയില്‍ രാമന്‍ നായര്‍, സോമശേഖരന്‍ നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍, സി കെ ഗോപാലകൃഷ്ണന്‍ നായര്‍, കെ ആര്‍ ബാലകൃഷ്ണന്‍ നായര്‍ എന്നിവരെ ആദരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അംഗങ്ങളെ അനുമോദിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ പി ആര്‍ രമേശ്, കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ രജിത രമേശ്, കാഞ്ചിയാര്‍ പഞ്ചായത്തംഗം ബിന്ദു മധുക്കുട്ടന്‍, പി സി സന്തോഷ് കുമാര്‍, കെ എന്‍ സുകുമാരന്‍ നായര്‍, ഹരി എസ് നായര്‍, പി ജി പ്രസാദ്, ഉഷാകുമാരി എം നായര്‍, ബി സി അനില്‍കുമാര്‍, ഓമന ബാബുലാല്‍, മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തിന് മുന്നോടിയായി കട്ടപ്പന നഗരത്തില്‍ നടന്ന പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 10 കരയോഗങ്ങളില്‍നിന്നായി 500ലേറെ അംഗങ്ങള്‍ പങ്കെടുത്തു.
What's Your Reaction?






