കോണ്‍ഗ്രസ് ജനകീയ വിചാരണ യാത്ര അണക്കരയില്‍ സമാപിച്ചു
കോണ്‍ഗ്രസ് ജനകീയ വിചാരണ യാത്ര അണക്കരയില്‍ സമാപിച്ചു

ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും വികസനമുരടിപ്പിനും കെടുകാര്യസ്ഥതക്കുമെതിരെ കോണ്‍ഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ വിചാരണ യാത്ര അണക്കരയില്‍ സമാപിച്ചു. സമാപന സമ്മേളനം ഡിസിസി മുന്‍ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് ജില്ലയില്‍ ഗ്രാമാസൂത്രണത്തില്‍ ഏറ്റവും പിന്നില്‍ പോയ പഞ്ചായത്താണ് ചക്കുപള്ളമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വി വി മുരളി ക്യാപ്റ്റനായ ജാഥ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റ് വി വി മുരളി അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഷീദ്, ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയി, ഡിസിസി അംഗങ്ങളായ വക്കച്ചന്‍ തുരുത്തിയില്‍, ജെയ്സ് കാവുങ്കല്‍, സാബു വയലില്‍, മോഹനന്‍ കുന്നേല്‍, തങ്കച്ചന്‍ ഇടയാടി, ജോണ്‍ വരെയന്നൂര്‍, ബ്ലോക്ക് ഭാരവാഹികളായ ബാബു അത്തിമൂട്ടില്‍, ബിനേഷ് മധുരത്തില്‍, ബാബു കോട്ടയ്ക്കല്‍, അജി കീഴ്‌വാറ്റ്, ബിനോയ് കക്കാടി, മണ്ഡലം നേതാക്കളായ മാണി ഇരുമേട, ജോയ് കളത്തൂര്‍, സോബിള്‍ സെബാസ്റ്റ്യന്‍, മോനിച്ചന്‍ ഇളപ്പുങ്കല്‍, മറിയാമ്മ എബ്രഹാം, റെജി മാത്യു, പ്രസാദ് തേവരോലില്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് സിബി വെള്ളമറ്റം, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോന്‍സി വര്‍ഗീസ്, റിഞ്ചു ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






