കൊച്ചുതോവാള തെക്കേമുറിയില്‍ കുടുംബയോഗം: പ്രതിഭകള്‍ക്ക് ഉപഹാരം നല്‍കി
കൊച്ചുതോവാള തെക്കേമുറിയില്‍ കുടുംബയോഗം: പ്രതിഭകള്‍ക്ക് ഉപഹാരം നല്‍കി

ഇടുക്കി: കൊച്ചുതോവാള തെക്കേമുറിയില്‍ കുടുംബയോഗം കൊച്ചുതോവാള സെന്റ് ജോസഫ് പാരീഷ് ഹാളില്‍ രക്ഷാധികാരി ഫാ. തോമസ് തെക്കേമുറിയില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുതിര്‍ന്നവരെയും വിവിധ മേഖലകളില്‍ മികവ് തെളിയച്ചവരെയും ആദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ടി സി ഡോമിനിക് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പും ബസേലിയോസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു. പ്രസിഡന്റ് ജോസഫ് ടി സി അധ്യക്ഷനായി. എക്സിക്യൂട്ടീവ് പ്രസിഡന്റ് ഫാ. ജെയിംസ് തെക്കേമുറിയില്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി തോമസ് തെക്കേമുറിയില്‍, ട്രഷറര്‍ തോമസ് ടി ജെ, വൈസ് പ്രസിഡന്റ് കുട്ടായി, ബിജു, അഡ്വ. ജെയിംസ് കാപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






