കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. കട്ടപ്പന പ്രസ് ക്ലബ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍ ഉദ്ഘാടനം ചെയ്തു. 21-ാം നൂറ്റാണ്ടിനെ സ്വപ്നംകണ്ട് ദീര്‍ഘവീക്ഷണത്തോടെ രാജ്യപുരോഗതിക്കായി നിരവധി കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ രാജീവ് ഗാന്ധി കാലത്തിനുമുന്നേ സഞ്ചരിച്ച ഭാവനാസമ്പന്നനും ക്രാന്തദര്‍ശിയുമായ ഭരണാധികാരിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. ചടങ്ങില്‍ പ്രവര്‍ത്തകര്‍ ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, നഗരസഭ ചെയര്‍പേഴ്‌സന്‍ ബീനാ ടോമി, നേതാക്കളായ സി കെ പ്രസാദ്, മനോജ് മുരളി, സിജു ചക്കുംമൂട്ടില്‍, എം വി മാണി, ഷാജി വെള്ളംമാക്കല്‍, ജോമോന്‍ തെക്കേല്‍, എ എം സന്തോഷ്, പ്രശാന്ത് രാജു, ബിജു വള്ളോംപുരയിടം, ജെസി ബെന്നി, ലീലാമ്മ ബേബി, ജോസ് ആനക്കല്ലില്‍, ബിജു വെളുത്തേടത്ത്, പി എസ് മേരിദാസന്‍, ലാലിച്ചന്‍ പുളിയാങ്കല്‍, സി കെ സരസന്‍, ജയ്മോന്‍ കോഴിമല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






