കലോത്സവത്തിന് സുരക്ഷിതമായ് എത്താം
കലോത്സവത്തിന് സുരക്ഷിതമായ് എത്താം

കട്ടപ്പന : ഇനി സുരക്ഷയോടെ കലോത്സവത്തിനെത്താം. കട്ടപ്പന പള്ളികവലയിൽ തകർന്ന നടപ്പാതയിൽ പി ഡ്ബ്യു ഡി അധികൃതകർ സ്ലാബ് സ്ഥാപിച്ചു.കലോത്സവത്തോട് അനുബന്ധിച്ചും അല്ലാതെയും നിരവധി ആളുകൾ ഉപയോഗിക്കുന്ന നടപ്പാതയിലെ അപകട കെണി വിവിധ ആക്ഷേപങ്ങൾക്ക് ഇട നൽകിയിരുന്നു. ഒപ്പം നിരന്തരം മാധ്യമ വാർത്തയാകുകയും ചെയ്തിരുന്നു ഇതേ തുടർന്നാണ് നടപടി.കട്ടപ്പന പള്ളികവലയിലാണ് നടപാത തകർന്ന് കാൽനടയാത്രക്കാർക്ക് ഭീഷണി സൃഷ്ട്ടിച്ചിരുന്നത്. ഇവിടെ സ്ളാബ് തകർന്ന് ഭീമൻ ഗർത്തമാണ് ഉടലെടുത്തത് ഇത് വിവിധ പ്രതിഷേധങ്ങൾക്ക് ഇട നൽകി വാഴ നട്ടും പ്രതിഷേധിച്ചു.ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ അപകട ഭീക്ഷണി ഒഴിവാക്കാൻ ഒരു നടപടിയും സ്വികരിച്ചില്ല . ഇടുക്കി റവന്യു ജില്ലാ സ്കൂൾ കലോത്സവം പള്ളികവലയിലെ വിവിധ വേദികളിൽ ആരംഭിക്കാനിരിക്കെ ദേശിയപാത അധികൃതരുടെ അനങ്ങാപാറ നയം ആക്ഷേപത്തിന് ഇടവരുത്തി .എങ്കിലും ഇന്ന് രാവിലെ പിഡബ്ല്യുഡി അധികൃതരുടെ നേതൃത്വത്തിൽ നടപാതയിൽ സ്ലാബ് പുനസ്ഥാപിച്ചു. ഇതോടെ വലിയൊരു അപകട കെണിയാണ് ഒഴിവായത്. ഇനി കലോത്സവ വേദികളിലേക്ക് സുരക്ഷയോടെ വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും നടന്നുചെല്ലാം.
What's Your Reaction?






