അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് ഹോം ഗാര്‍ഡുകളെ നിയമിക്കണമെന്ന ആവശ്യം ശക്തം
അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് ഹോം ഗാര്‍ഡുകളെ നിയമിക്കണമെന്ന ആവശ്യം ശക്തം

ഇടുക്കി: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്ലൊന്നായ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് തിരുവോണദിനത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍ 40 പേര്‍ക്ക് കയറാവുന്ന തൂക്കുപാലത്തില്‍ നൂറിലധികം ആളുകള്‍ കയറുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. വലിയ പാലത്തില്‍ വെള്ളം കയറിയതോടെ പ്രദേശവാസികളടക്കം തൂക്കുപാലത്തെയാണ് ആശ്രയിക്കുന്നത്. തൂക്കുപാലത്തിന്റെ കൈവരികള്‍ ഇളകിയും അടിത്തട്ടുകള്‍ ദ്രവിച്ച നിലയിലുമാണ്. അറ്റകുറ്റപ്പണികള്‍ നടത്താനോ അപകടസാധ്യതകള്‍ ഒഴിവാക്കുവാനോ യാതൊരുവിധ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. മുമ്പ് വിശേഷദിവസങ്ങളില്‍ സഞ്ചാരികളെ നിയന്ത്രിക്കുന്നതിനായി ഹോം ഗാര്‍ഡുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ഹോം ഗാര്‍ഡുകള്‍ ഇല്ലാത്തത് വലിയ പ്രതിസന്ധിക്ക് കാരണമാകുന്നു. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഹോം ഗാര്‍ഡുകളെ ഏര്‍പ്പെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
What's Your Reaction?






