കട്ടപ്പനയില്‍ സര്‍വീസ് സെന്ററിലെത്തിയ കാറില്‍നിന്ന് പണം കവര്‍ന്നു   

കട്ടപ്പനയില്‍ സര്‍വീസ് സെന്ററിലെത്തിയ കാറില്‍നിന്ന് പണം കവര്‍ന്നു   

Aug 14, 2026 - 18:05
 0
കട്ടപ്പനയില്‍ സര്‍വീസ് സെന്ററിലെത്തിയ കാറില്‍നിന്ന് പണം കവര്‍ന്നു   
This is the title of the web page

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല കളരിപ്പടിയില്‍ കാര്‍ വാഷിങ് സെന്ററിലെത്തിയ കാറില്‍നിന്ന് പണമടങ്ങിയ ബാഗ് മോഷണം പോയി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കട്ടപ്പന സ്വദേശി അനന്തുവിന്റെ കാറില്‍നിന്ന് 13000 രൂപയും ആധാര്‍ കാര്‍ഡും എടിഎം കാര്‍ഡും മോഷ്ടിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍നിന്ന് ഇടപാടുകള്‍ കഴിഞ്ഞ് വാഹനത്തില്‍ കയറിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. അനന്തുവും കുടുംബവും തുടര്‍ന്ന് സിസിടിവി പരിശോധിച്ചതില്‍നിന്നാണ് മോഷ്ടാവിനെ കണ്ടെത്തിയത്. അനന്തു വരുന്ന വഴിയില്‍ രണ്ട് പേര്‍ വാഹനത്തിന് കൈകാണിക്കുകയും ഓട്ടോറിക്ഷയുടെ ഡീസല്‍ തീര്‍ന്നതായും പമ്പില്‍ എത്തിക്കണമെന്നും പറഞ്ഞ് വാഹനത്തില്‍ കയറി. സര്‍വ്വീസ് സെന്ററിനുസമീപം എത്തിയപ്പോള്‍ ഇവരെ വാഹനത്തില്‍നിന്ന് പറഞ്ഞ് വിടുകയും ചെയ്തു. തുടര്‍ന്ന് അനന്തു കാര്‍വാഷിങ് സെന്ററില്‍ കയറിയ സമയത്താണ് മോഷണം നടന്നത്. അനന്തു കട്ടപ്പന പൊലീസിന് പരാതി നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow