ഇടുക്കിയുടെ ഹിമാലയന്‍ നദി: കൊടുംവേനലിലും പന്നിയാര്‍ പുഴ നിറഞ്ഞൊഴുകുന്നു

ഇടുക്കിയുടെ ഹിമാലയന്‍ നദി: കൊടുംവേനലിലും പന്നിയാര്‍ പുഴ നിറഞ്ഞൊഴുകുന്നു

May 1, 2026 - 15:33
 0
ഇടുക്കിയുടെ ഹിമാലയന്‍ നദി: കൊടുംവേനലിലും പന്നിയാര്‍ പുഴ നിറഞ്ഞൊഴുകുന്നു
This is the title of the web page

ഇടുക്കി: വേനല്‍ക്കാലത്തും വര്‍ഷകാലത്തും ജലസമൃദ്ധമായ ഹിമാലയന്‍ നദികളെക്കുറിച്ച് ഏവര്‍ക്കും പരിചിതമാണ്. അതേസമയം, ഹിമാലയത്തില്‍ മാത്രമല്ല, ഇടുക്കിയിലുമുണ്ട് വേനലിലും സമൃദ്ധമായയൊരു നദി. ആനയിറങ്കലില്‍നിന്ന് ഉത്ഭവിച്ച് 5 പഞ്ചായത്തുകളിലൂടെ ഒഴുകി പൊന്‍മുടി ഡാമില്‍ എത്തിച്ചേരുന്ന പന്നിയാര്‍ പുഴ. വേനല്‍ക്കാലത്ത് ഹിമാലയന്‍ നദികള്‍ മഞ്ഞുരുകി സജീവമാകുമ്പോള്‍ ആനയിറങ്കല്‍ ഡാം തുറക്കുന്നതോടെയാണ് പന്നിയാര്‍ പുഴ സമൃദ്ധമാകുന്നത്. മതികെട്ടാന്‍ചോലയുടെ മടിത്തട്ടില്‍നിന്ന് ഉത്ഭവിക്കുന്ന പന്നിയാറിനെ വേനലില്‍ സമ്പന്നമാക്കുന്നത് ആനയിറങ്കല്‍ ജലശയമാണ്.
പന്നിയാര്‍ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ പൊന്‍മുടി അണക്കെട്ടിന്റെ സഹായ അണക്കെട്ടാണ് ആനയിറങ്കല്‍. മഴക്കാലത്ത് പന്നിയാറിലുടെ ഒഴുകിയെത്തുന്ന വെള്ളം പൊന്‍മുടിയില്‍ സംഭരിക്കും. വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെ പന്നിയാര്‍ പുഴയിലുടെ പൊന്‍മുടിയിലേക്കുള്ള നിരോഴുക്ക് കുറയും. ഈസമയത്താണ് ആനയിറങ്കല്‍ ജലാശയത്തില്‍ തുലാവര്‍ഷ മഴയില്‍ സംഭരിച്ച വെള്ളം വൈദ്യുതി ഉല്‍പ്പാദനത്തിനായി പന്നിയാര്‍ പുഴയിലുടെ പൊന്‍മുടിയില്‍ എത്തിക്കുന്നത്. ഇതോടെ എല്ലാ സീസണുകളിലും പന്നിയാര്‍ നിറഞ്ഞുനില്‍ക്കും.
വേനലില്‍ ശാന്തന്‍പാറ, സേനാപതി, രാജകുമാരി, രാജാക്കാട്, പഞ്ചായത്തുകളിലെ കാര്‍ഷിക സമൃദ്ധിയുടെ ജീവശ്വാസമാണ് ഈ പുഴ. വേനല്‍ക്കാലത്ത് കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങാതെയും കുടിവെള്ളം മുട്ടിക്കാതെയും പരിപാലിച്ചുവരുന്നു. വേനലിന്റെ ആരംഭത്തില്‍ തുറക്കുന്ന ആനയിറങ്കല്‍ ജലാശയത്തിലെ വെള്ളം മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ തുടരും. വൈദ്യുതി ഉല്‍പ്പാദനത്തിന്റെ ഭാഗമായാണ് അണക്കെട്ട് തുറക്കുന്നതെങ്കിലും കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണ്. കൂടാതെ, ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് മൂന്നുമാസക്കാലം ചാകരയാണ്. ഗോള്‍ഡ് ഫിഷ്, മുഷി, കട്‌ല തുടങ്ങി നാടന്‍മത്സ്യങ്ങളും ലഭിക്കും. വിവിധ സ്ഥലങ്ങളില്‍നിന്ന് നിരവധിയാളുകളാണ് മീന്‍പിടിക്കാന്‍ എത്തിച്ചേരുന്നത്. മെയില്‍ ഡാമിന്റെ ഷട്ടര്‍ അടയ്ക്കും. പിന്നീട് മഴക്കാലം ആരംഭിക്കുന്നതോടെ പന്നിയാര്‍ പുഴ സജിവമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow