നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തില്‍ പൊലീസ് തുടരന്വേഷണത്തിന്
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തില്‍ പൊലീസ് തുടരന്വേഷണത്തിന്
ഇടുക്കി: നെടുങ്കണ്ടം പച്ചടിയില്‍ കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യു തോമസിന്റെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ്. 2018 മാര്‍ച്ച് മൂന്നിനാണ് മാത്യുവിനെ കാണാതായത്. പാസ്റ്ററായിരുന്ന ഇദ്ദേഹം ഭാര്യയ്ക്കും മക്കളായ റെജിക്കും സജിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഭിന്നശേഷിക്കാരിയായ ഇളയമകള്‍ ജിജിയുടെ ചികിത്സയ്ക്കായി വെള്ളയാംകുടിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് മാത്യു വീട്ടില്‍നിന്നു പോയതെന്നാണ് പൊലീസിന് നല്‍കിയ വിവരം. മൂത്തമകന്‍ റെജിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നെടുങ്കണ്ടത്ത് എത്തിയ മാത്യു ബസില്‍ കയറിപ്പോകുന്നത് കണ്ടതായി വിവരം ലഭിച്ചിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ല. തൃപ്തികരമായ വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷണം തുടരാമെന്ന് രേഖപ്പെടുത്തി അന്വേഷണം മാറ്റിവച്ചു.
മേരിക്കുട്ടിയെയും മൂത്തമകന്‍ റെജിയെയും ഇളയമകന്‍ സജി കൊലപ്പെടുത്തിയതായി തെളിഞ്ഞതോടെ ഈകേസില്‍ അന്വേഷണം തുടരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ചോദ്യംചെയ്യലിനായി സജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. മാത്യുവിന്റെ തിരോധാനം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
What's Your Reaction?