ഐഎന്‍ടിയുസി പുളിയന്‍മലയില്‍ മെയ്ദിന റാലിയും യുദ്ധവിരുദ്ധ ദിനാചരണവും നടത്തി
ഐഎന്‍ടിയുസി പുളിയന്‍മലയില്‍ മെയ്ദിന റാലിയും യുദ്ധവിരുദ്ധ ദിനാചരണവും നടത്തി
ഇടുക്കി: ഐഎന്‍ടിയുസി നെടുങ്കണ്ടം റീജിയണല്‍ കമ്മിറ്റിയും മണ്ഡലം കമ്മിറ്റികളുംചേര്‍ന്ന് പുളിയന്‍മലയില്‍ മെയ്ദിന റാലിയും യുദ്ധവിരുദ്ധ ദിനാചരണവും നടത്തി. ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ ഉദ്ഘാടനംചെയ്തു. പുളിയന്‍മലയില്‍ നടന്ന റാലിയില്‍ തൊഴിലാളികളും കര്‍ഷകരും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. റീജിയണല്‍ പ്രസിഡന്റ് സന്തോഷ് പി അമ്പിളിവിലാസം അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം തോമസ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ ഡി മോഹനന്‍, കെ സി ബിജു, രാമചന്ദ്രന്‍ നെടുങ്കണ്ടം, അഡ്വ. റോയി കമ്പംമെട്ട് എന്നിവര്‍ സംസാരിച്ചു. അനില്‍ കട്ടൂപ്പാറ, ഷാജി മഠത്തുംമുറി, അഭിലാഷ് ഇരട്ടയാര്‍, പ്രസന്നന്‍ പുളിക്കല്‍, മുരുകന്‍ കടശിക്കടവ്, മജീദ് തേര്‍ഡ്ക്യാമ്പ്, വനരാജ്, ഷാജി ജോസഫ്, ചന്ദ്രബാബു, റെജി ആശാരിക്കണ്ടം, സുന്ധര പാണ്ഡ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?