കട്ടപ്പനയിലെ വർക്ക്ഷോപ്പിൽ മോഷണശ്രമം: യുവാവിനെ നാട്ടുകാർ പിടികൂടി
കട്ടപ്പനയിലെ വർക്ക്ഷോപ്പിൽ മോഷണശ്രമം: യുവാവിനെ നാട്ടുകാർ പിടികൂടി

ഇടുക്കി: കട്ടപ്പന ഇടുക്കിക്കവലയിൽ വർക്ക് ഷോപ്പിൽ മോഷണം നടത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27) ആണ് പിടിയിലായത്. നാട്ടുകാരെ കണ്ട് ഓടിയ യുവാവിന് ഓടയിൽ വീണ് പരിക്കേറ്റു. ഇയാളെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ
പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. കട്ടപ്പന പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






