പൂപ്പാറ തീപിടുത്തം : നഷ്ടം 2 കോടി

പൂപ്പാറ തീപിടുത്തം : നഷ്ടം 2 കോടി

Mar 2, 2024 - 22:54
Jul 8, 2024 - 23:10
 0
പൂപ്പാറ തീപിടുത്തം : നഷ്ടം 2 കോടി
This is the title of the web page

ഇടുക്കി: പൂപ്പാറ വില്ലേജ് ഓഫീസ് സമീപമുണ്ടായ തീപിടുത്തത്തില്‍ 2 കോടി രൂപയുടെ നഷ്ടം . ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയ്ക്കായി 130 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കാനുള്ള പൈപ്പുകളാണ് കത്തി നശിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് എച്ച്ഡിപി പൈപ്പുകളില്‍ തീ പടര്‍ന്നത്. ശാന്തന്‍പാറ ഗവ. കോളേജ് നിര്‍മിക്കുന്നതിനായി റവന്യു വകുപ്പ് വിട്ട് നല്‍കിയ ഭൂമിയിലാണ് പൈപ്പുകള്‍ സൂക്ഷിച്ചിരുന്നത്. ജില്ലാ കലക്ടര്‍ സംഭവ സ്ഥലത്തെത്തുകയും വിശദമായ അന്വോഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow