ഇടുക്കി: കാട്ടാനശല്യം രൂക്ഷമായതോടെ ഉപ്പുതറ കാക്കത്തോട്ടിലെ താമസക്കാര്‍ വലയുന്നു. നിരവധിപേരുടെ കൃഷിയിടങ്ങളില്‍ കാട്ടാന കയറി വന്‍തോതില്‍ വിളകള്‍ നശിപ്പിച്ചു. ശല്യം തടയാന്‍ വനപാലകര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഒരാഴ്ചയിലാധികമായി കാട്ടാനശല്യമുണ്ട്. രാത്രികാലങ്ങളില്‍ ജനവാസ മേഖലയില്‍ ഇറങ്ങി വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു. ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ പ്രദേശമായ ഇവിടെ ആദ്യമായാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന് ആളുകള്‍ പറയുന്നു. ഫെന്‍സിങ് സോളാര്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കല്‍ വൈകുന്നതായും ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടിവേണമെന്നും പാലക്കാവ്, കോതപാറ, മുത്തംപടി തുടങ്ങി കാട്ടാനശല്യമുള്ള സ്ഥലങ്ങളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു.