കട്ടപ്പന വൈഎംസിഎയുടെ അമ്മമാരോടൊപ്പം പദ്ധതി തുടങ്ങി
കട്ടപ്പന വൈഎംസിഎയുടെ അമ്മമാരോടൊപ്പം പദ്ധതി തുടങ്ങി
ഇടുക്കി: കട്ടപ്പന വൈഎംസിഎയുടെ അമ്മമാരോടൊപ്പം പദ്ധതി നെറ്റിത്തൊഴു കരുണാഭവനില്‍ റവ. ഡോ. ബിനോയി പി ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് കെ.ജെ ജോസഫ് അധ്യക്ഷനായി. കരുണാഭവന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി. സാന്ത്വനം പബ്ലിക് റിലേഷന്‍ പ്രോജക്ട് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി സല്‍ജു ജോസഫ്, സെക്രട്ടറി ടോമി ഫിലിപ്പ്, ട്രഷറര്‍ പി.ഡി തോമസ്, കണ്‍വീനര്‍മാരായ ലാല്‍ പീറ്റര്‍ പി.ജി, യു. സി തോമസ്, ഫിലിപ്പ് ജോസഫ്, പി.എം ജോസഫ്, ഷിബു ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?