ഉപ്പുതറയിലെ ജല അതോറിറ്റി പമ്പ് ഹൗസ് പുതുക്കി നിര്‍മിക്കണമെന്ന് നാട്ടുകാര്‍
ഉപ്പുതറയിലെ ജല അതോറിറ്റി പമ്പ് ഹൗസ് പുതുക്കി നിര്‍മിക്കണമെന്ന് നാട്ടുകാര്‍

ഇടുക്കി: ഉപ്പുതറയിലെ ജല അതോറിറ്റിയുടെ പഴക്കം ചെന്ന പമ്പ് ഹൗസ് പുതുക്കി പണിയണമെന്ന ആവശ്യവുമായി നാട്ടുകാര്‍. കാലപ്പഴക്കത്താല്‍ ദ്രവിച്ചും ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. പമ്പ് ഹൗസിന്റെ പല ഭാഗങ്ങളില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ഉപ്പുതറ ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍, 9 ഏക്കര്‍ തുടങ്ങിയ പഞ്ചായത്തിലെ 80 ശതമാനം വീടുകളിലേക്കും ഇവിടെ നിന്നാണ് വെള്ളം എത്തിക്കുന്നത്. ഇതിനുള്ളില്‍ സ്ഥിതിചെയ്യുന്ന മോട്ടര്‍ ഉള്‍പ്പെടെയുള്ളവ അറ്റകുറ്റപ്പണികള്‍ നടത്തി നിലനിര്‍ത്തുന്നതല്ലാതെ പുതിയ പമ്പ് സെറ്റ് വാങ്ങി വയ്ക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. കൂടാതെ ഇതിനുള്ളില്‍ താമസിക്കുന്ന ജീവനക്കാര്‍ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. പമ്പ് ഹൗസിനുള്ളിലേക്ക് കയറുന്ന കൈവരികള്‍ തകര്‍ന്നും ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന രീതിയിലുമാണ്. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് പുതിയ പമ്പ് ഹൗസ് നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






