കുമളി ഒട്ടകത്തലമേട്ടിലെ വാച്ച് ടവര്‍ നാശത്തിന്റെ വക്കില്‍
കുമളി ഒട്ടകത്തലമേട്ടിലെ വാച്ച് ടവര്‍ നാശത്തിന്റെ വക്കില്‍
ഇടുക്കി: കുമളി ഒട്ടകത്തലമേട്ടിലെ വാച്ച് ടവര്‍ നിലം പൊത്താറായ അവസ്ഥയില്‍. അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചക്കുപള്ളം പഞ്ചായത്ത് ഒട്ടകത്തലമേട്ടില്‍ സ്ഥാപിച്ച വാച്ച് ടവറാണ് കൃത്യമായി അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ നാശത്തിന്റെ വക്കിലായിരിക്കുന്നത്. ഇതിനു ചുറ്റുമുണ്ടായിരുന്ന സംരക്ഷണവേലി ആക്രിക്കച്ചവടക്കാര്‍ മോഷ്ടിച്ചുകൊണ്ടു പോകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
2014ല്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാറാണ് വാച്ച് ടവര്‍ ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ സാമൂഹികവിരുദ്ധരുടെ താവളമാണിത്. സാമൂഹികവിരുദ്ധ ശല്യം മൂലം സഞ്ചാരികള്‍ ഇവിടേക്കു വരുന്നതും കുറഞ്ഞു. ജില്ലയിലെ ടൂറിസം വികസന ഭൂപടത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഒട്ടകത്തിലെമേട്ടിലെ വാച്ച് ടവര്‍ ഡി ടിപിസി ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?

