കട്ടപ്പന ഫാര്‍മേഴ്സ് ഡെവലപ്മെന്റ് പ്രൊഡ്യൂസര്‍ കമ്പനി വാര്‍ഷിക പൊതുയോഗം 3ന്
കട്ടപ്പന ഫാര്‍മേഴ്സ് ഡെവലപ്മെന്റ് പ്രൊഡ്യൂസര്‍ കമ്പനി വാര്‍ഷിക പൊതുയോഗം 3ന്
ഇടുക്കി: കട്ടപ്പന ഫാര്‍മേഴ്സ് ഡെവലപ്മെന്റ് പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്നാമത് വാര്‍ഷിക പൊതുയോഗം 3ന് ഉച്ച കഴിഞ്ഞ് 2ന് കട്ടപ്പന ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. കമ്പനി ചെയര്‍മാന്‍ മാത്യു ജോര്‍ജ് അധ്യക്ഷനാകും. അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങി നിരവധിയാളുകള്‍ പങ്കെടുക്കും. തുടര്‍ന്ന് കമ്പനിയുടെ ഓണവിപണിയും പ്രവര്‍ത്തനമാരംഭിക്കും.
What's Your Reaction?

