ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല മേഖല കുടുംബസംഗമം കട്ടപ്പനയില്‍ 2ന്
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല മേഖല കുടുംബസംഗമം കട്ടപ്പനയില്‍ 2ന്

ഇടുക്കി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല മേഖല കുടുംബസംഗമം കട്ടപ്പനയില്‍ നടക്കും. ഫാമിലി മീറ്റ് വിത്ത് ഓണാഘോഷം സെപ്റ്റംബര്‍ 2ന് വള്ളക്കടവ് സിബീസ് ഗാര്‍ഡനില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ കോര്‍ത്തെടുക്കുന്ന സംഘടനയാണ് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍. ഓണാഘോഷത്തോടൊപ്പം പൂക്കള മത്സരമടക്കം വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. എകെപിഎ ഉടുമ്പന്‍ചോല മേഖലാ പ്രസിഡന്റ് മാത്തുക്കുട്ടി പൗവ്വത് അധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ് സെബാന്‍ ആതിര ഓണസന്ദേശം നല്‍കും. സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ ഓണസമ്മാന വിതരണം നടത്തും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ,് ജിലീഷ് ജോര്‍ജ്, റോബിന്‍ എന്‍വീസ്, ബാബു സുരഭി, ബിജോ മങ്ങാട്ട്, ജാക്‌സണ്‍ ജോസഫ്, ഷിബു വിസ്മയ, റെജി ജോസഫ്, എം എസ് അരുണ്‍, സുരേഷ് ആതിര, ജോസഫ് ജോണ്‍ എന്നിവര്‍ സംസാരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
What's Your Reaction?






