യുഡിഎഫിന് ചട്ടം രൂപീകരിക്കാന്‍ കഴിയാത്തതിന്റെ ജാള്യത: മന്ത്രി റോഷി അഗസ്റ്റിന്‍
യുഡിഎഫിന് ചട്ടം രൂപീകരിക്കാന്‍ കഴിയാത്തതിന്റെ ജാള്യത: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: കേരള കോണ്‍ഗ്രസ് (എം) കാഞ്ചിയാര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സമഗ്ര വികസനത്തിന് നേതൃത്വം കൊടുക്കാന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലൂടെ കഴിഞ്ഞുവെന്നത് വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു. അതിലൂടെ സമാനതകളില്ലാത്ത വികസനനേട്ടം കൈവരിക്കാന്‍ കാഞ്ചിയാര്‍ പഞ്ചായത്തിനും സാധിച്ചു. കീറാമുട്ടിയായി കിടന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ടാം പിണറായി സര്‍ക്കാരിലൂടെ സാധിച്ചു. മലയോര ഹൈവേ, ജല്‍ജീവന്‍ മിഷന്‍, ഗ്രാമീണ റോഡ് വികസനം, 110കെവി പവര്‍ ലൈന്‍ ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ക്ക് അവസാനമാകാന്‍ പോകുകയാണ്. ഭൂപതിവ് ചട്ടം രൂപീകരിച്ചതിലൂടെ മലയോര കര്‍ഷകര്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കും. കാഞ്ചിയാര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്തും ഒട്ടേറെ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. കഴിഞ്ഞകാലങ്ങളില്‍ ഒന്നും ചട്ടം രൂപീകരിക്കാന്‍ കഴിയാത്തതിന്റെ ജാള്യത മൂലം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ദൗത്യം യുഡിഎഫ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം വി കുര്യന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ച നീറണാക്കുന്നേല്‍, കേരള കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, മനോജ് എം തോമസ്, അഭിലാഷ് മാത്യു, ജോര്‍ജ് അമ്പഴം, ബിജു ഐക്കര, ജോമോന്‍ ജോസ് പൊടിപാറ, സുബിത ജോമോന്‍, ബിജു കപ്പലുമാക്കല്‍, മനേഷ് മാത്യു കൊട്ടാറ്റ്, ബിനോജ് ചെത്തിമറ്റം, മനോജ് താഴത്തെ മുറിയില്‍, ജിജുമോന്‍ ജോണി, അപ്പച്ചന്‍ പൂവത്തുങ്കല്‍, തങ്കച്ചന്‍ പറപ്പള്ളി, ചാക്കോ ഇല്ലിക്കല്‍, തങ്കച്ചന്‍ കപ്പലുമാക്കല്‍, ജോസ് പാലപ്പള്ളി, സുബിന്‍സ് പൊടിപാറ, കെ എം തോമസ്, കെ സി ജോസഫ്, കുട്ടിയച്ചന്‍ തെക്കേവയിലില്‍, ജോസ് പാലപള്ളി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






