എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ ദിവ്യജ്യോതി പ്രയാണം നടത്തി
എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ ദിവ്യജ്യോതി പ്രയാണം നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ ഡോ. പല്‍പ്പു കുടുംബയോഗത്തില്‍ ദിവ്യജ്യോതി പ്രയാണം നടത്തി. പ്രസിഡന്റ് പ്രവീണ്‍ വട്ടമല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രവീണ്‍ വട്ടമല കുടുംബയോഗം ചെയര്‍മാന്‍ ഷാജി ചെറിയ കൊല്ലപ്പള്ളിക്ക് ദിവ്യജ്യോതി കൈമാറി. തുടര്‍ന്ന് കുടുംബയോഗ പരിധിയിലെ വീടുകളില്‍ പര്യടനം നടത്തി. യൂണിയന്‍ കമ്മിറ്റിയംഗം ഇ എ ഭാസ്‌കരന്‍, കുടുംബയോഗം ചെയര്‍മാന്‍ ഷാജി ചെറിയ കൊല്ലപ്പള്ളി, കണ്‍വീനര്‍ ഷാജി ഇളംപുരയിടം, സുരേഷ് അറക്കപറമ്പില്‍, ഷാജി പൊങ്ങന്‍പാറ, രാധാമണി കൃഷ്ണന്‍കുട്ടി, അനീഷ് കല്ലോലിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






