കട്ടപ്പനയില്‍ വി എസിനെ അനുസ്മരിച്ച് നേതാക്കള്‍
കട്ടപ്പനയില്‍ വി എസിനെ അനുസ്മരിച്ച് നേതാക്കള്‍

ഇടുക്കി: കട്ടപ്പനയില്‍ വി എസ് അനുസ്മരണ യോഗം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി അധ്യക്ഷനായി. ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി, എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, വെള്ളയാംകുടി ഇമാം യൂസഫ് മൗലവി, കെവിവിഇഎസ് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി ആര്‍ ശശി, ശ്രീനഗരി രാജന്‍, അഡ്വ. മനോജ് എം തോമസ്, സിജു ചക്കുംമൂട്ടില്‍, വി എസ് രതീഷ്, സി എസ് അജേഷ്, സി ആര്‍ മുരളി, ആനന്ദ് സുനില്‍കുമാര്‍, ഫിലിപ്പ് മലയാറ്റ്, ഷാജി കൂത്തോടിയില്‍, മജീഷ് ജേക്കബ്, ആല്‍വിന്‍ തോമസ്, ജോയി കുടക്കച്ചിറ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






