കര്‍ക്കിടക വാവുബലിക്ക് ഒരുങ്ങി വണ്ടിപ്പെരിയാറിലെ ക്ഷേത്രങ്ങള്‍
കര്‍ക്കിടക വാവുബലിക്ക് ഒരുങ്ങി വണ്ടിപ്പെരിയാറിലെ ക്ഷേത്രങ്ങള്‍

ഇടുക്കി: കര്‍ക്കിടക വാവുബലിക്കായി ഒരുങ്ങി വണ്ടിപ്പെരിയാറിലെ ക്ഷേത്രങ്ങള്‍. പിതൃക്കളുടെ മോക്ഷത്തിനായാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നത്. പുണ്യനദി പെരിയാറിന്റെ തീരത്തെ 4 ക്ഷേത്രങ്ങളാണ് ബലിതര്‍പ്പണത്തിന് തയ്യാറായിരിക്കുന്നത്. നിരവധി ഭക്തജനങ്ങളാണ് മുന്‍ വര്‍ഷങ്ങളില്‍ ഇവിടെയെത്തിയത്. ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കാലങ്ങളായി നടന്നുവരുന്ന കര്‍ക്കിടക വാവ് ബലി ദര്‍പ്പണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ മേല്‍ശാന്തി ജയശങ്കര്‍ പി നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ക്കും വഴിപാടുകള്‍ക്കും ശേഷം നാലിന് തിരുവല്ല പായിപ്പാട് ശശികുമാര്‍ ശാന്തിയുടെ കാര്‍മികത്വത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് മഴയെ തുടര്‍ന്ന് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വള്ളക്കടവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രവും പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ചടങ്ങുകള്‍ നടത്തുന്നത്. ക്ഷേത്രം ശാന്തി ഗിരീഷ് കലയന്‍തറയില്‍ മുഖ്യ കാര്‍മികനായിരിക്കും. വണ്ടിപ്പെരിയാര്‍ എസ്എന്‍ഡിപി മാതൃശാഖ ഗുരുമന്ദിരത്തിലും കറുപ്പ് പാലം ശ്രീ സിദ്ധ വിനായക ക്ഷേത്രത്തിലും പുലര്‍ച്ചെ നാല് മുതല്‍ ബലിതര്‍പ്പണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
What's Your Reaction?






