ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ സമ്മേളനം
ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ സമ്മേളനം

ഇടുക്കി: ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ സമ്മേളനം 5, 6 തീയതികളില്‍ കട്ടപ്പന ഐശ്വര്യ ജങ്ഷന്‍ ഏദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 5ന് രാവിലെ 11.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ ജി ഇന്ദുകലാധരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി എസ് ഷംസുദ്ദീന്‍ അധ്യക്ഷനാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ അന്‍സാര്‍ മുഖ്യപ്രഭാഷണം നടത്തും. 6ന് രാവിലെ 10.30ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് പ്രകടനം. 11.30ന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ടി എസ് ഷംസുദ്ദീന്‍ അധ്യക്ഷനാകും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ബിജെപി ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍, കെ ജി ഇന്ദുകലാധരന്‍ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി അനൂപ്, നവാസ് ഷേര്‍ഖാന്‍, കെ സി തോമസ്, ബെന്നി കല്ലൂപ്പുരയിടം, കെ വി വേണുഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






