ദേവികുളം താലൂക്കില്‍ മഴക്കെടുതിക്കുപുറമേ വന്യമൃഗ ശല്യവും: ജനജീവിതം ദുസഹം

ദേവികുളം താലൂക്കില്‍ മഴക്കെടുതിക്കുപുറമേ വന്യമൃഗ ശല്യവും: ജനജീവിതം ദുസഹം

May 31, 2025 - 13:59
 0
ദേവികുളം താലൂക്കില്‍ മഴക്കെടുതിക്കുപുറമേ വന്യമൃഗ ശല്യവും: ജനജീവിതം ദുസഹം
This is the title of the web page
ഇടുക്കി: കാലവര്‍ഷ കെടുതിക്കൊപ്പം വന്യമൃഗശല്യവും ദേവികുളം താലൂക്കില്‍ ജനജീവിതം ദുസഹമാക്കുന്നു. മൂന്നാര്‍ നല്ലതണ്ണി ഐടിഡിയില്‍ കാട്ടുപോത്തിറങ്ങി. അടിമാലി വാളറയില്‍ എത്തിയ കാട്ടാന കൃഷിനാശമുണ്ടാക്കി. കാലവര്‍ഷം ആരംഭിച്ചപ്പോള്‍ വന്യജീവി ശല്യം കുറയുമെന്ന് കരുതിയിരുന്നു. എന്നാല്‍ മഴ ശക്തിപ്രാപിച്ചിട്ടും വന്യജീവികള്‍ ജനവാസ മേഖലകളില്‍ വിഹരിക്കുകയാണ്. നല്ലതണ്ണി ഐടിഡിയില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ജനവാസമേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയത്. ഒറ്റക്കൊമ്പന്‍ എന്നുവിളിപ്പേരുള്ള കാട്ടാന വാളറ സ്വദേശി റൈജുവിന്റെ വീട്ടുമുറ്റത്തെത്തുകയും പുരയിടത്തില്‍ കൃഷിനാശമുണ്ടാക്കുകയും ചെയ്തു. വാഴ, കപ്പ തുടങ്ങിയ വിളകള്‍ നശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow