കുമളി പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് കുറ്റ വിചാരണ യാത്ര 17മുതല്‍
കുമളി പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് കുറ്റ വിചാരണ യാത്ര 17മുതല്‍

ഇടുക്കി: കുമളി പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി 17മുതല്‍ 19വരെ കുറ്റവിചാരണ യാത്ര നടത്തും. 17ന് ചെങ്കരയില്‍ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പി പി റഹിം നയിക്കുന്ന യാത്ര കുമളി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പര്യടനം നടത്തും. 19ന് വൈകിട്ട് കുമളി ഒന്നാം മൈലില്‍ സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് സിപി മാത്യു ഉദ്ഘാടനം ചെയ്യും. 22ന് കുമളി പഞ്ചായത്തിലേക്ക് നടത്തുന്ന ബഹുജന മാര്‍ച്ച് കെപിസിസി മീഡിയ സെല്‍ വക്താവ് ജിന്റോ ജോണ്‍ ഉദ്ഘാടനം ചെയ്യം. അഴിമതി മാത്രം ലക്ഷ്യമിട്ടുള്ള ഭരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് കര്‍ഷകരും കര്‍ഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന കുമളി പഞ്ചായത്തിലെ ജനങ്ങളെ പൊറുതിമുട്ടിച്ച ഭരണമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. തികഞ്ഞ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയുമാണ് പഞ്ചായത്തിന്റെ സമസ്ത മേഖലകളിലും നടന്നിട്ടുള്ളത്. ഈ ഭരണകാലയളവില്‍ മൂന്നു പ്രസിഡന്റുമാര്‍ മാറിയതല്ലാതെ ജനങ്ങള്‍ക്ക് ഗുണകരമായതൊന്നും നടന്നിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
What's Your Reaction?






