അടിമാലി-കുമളി ദേശീയപാത വികസനം ഉടന്‍: ഡീന്‍ കുര്യാക്കോസ് എംപി
അടിമാലി-കുമളി ദേശീയപാത വികസനം ഉടന്‍: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: അടിമാലി-കുമളി ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. ആദ്യഘട്ട സര്‍വെ നടപടികള്‍ പൂര്‍ത്തിയായി. രണ്ടാംഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കേണ്ട നടപടികളാണ് നടക്കേണ്ടത്. പരമാവധി ബൈപാസുകള്‍ നിര്‍മിച്ച് സഞ്ചാരം സുഗമമാക്കുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
What's Your Reaction?






