വിലയിടിവും രോഗബാധയും: ജില്ലയിലെ പാവല്‍ക്കര്‍ഷകര്‍ക്ക് ദുരിതകാലം
വിലയിടിവും രോഗബാധയും: ജില്ലയിലെ പാവല്‍ക്കര്‍ഷകര്‍ക്ക് ദുരിതകാലം

ഇടുക്കി: രോഗബാധയും വിലയിടിവും ജില്ലയിലെ പാവല്‍ കര്‍ഷകരെ വെട്ടിലാക്കുന്നു. നിലവില്‍ പാവയ്ക്കയ്ക്ക് 33 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. മറ്റ് പച്ചക്കറിക്കൃഷികളെ അപേക്ഷിച്ച് ഈകൃഷിക്ക് പരിപാലനച്ചെലവ് കൂടുതലാണ്. ഓണക്കാലത്ത് വിളവെടുപ്പ് ആരംഭിച്ചെങ്കിലും വിലത്തകര്‍ച്ച നേരിടുകയാണ്. ആഴ്ചയില്‍ രണ്ടുതവണ വിളവെടുക്കാമെങ്കിലും വിലത്തകര്‍ച്ച പ്രതീക്ഷകള്‍ തകിടംമറിച്ചു. ഇടനിലക്കാരുടെ ചൂഷണവും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു.
തടമെടുത്ത് വിത്തിട്ട് അവ മുളച്ചുതുടങ്ങുമ്പോള്‍ മുതല്‍ വളപ്രയോഗം നടത്തണം. ജൈവ വളങ്ങളും കീടനാശിനികളും പ്രയോഗിച്ചാണ് പരിപാലനവും കീടബാധ പ്രതിരോധവും. വളങ്ങള്‍ക്ക് വില വര്‍ധിച്ചത്തോടെ 50 രൂപയെങ്കിലും വില കിട്ടിയാല്‍ മാത്രമേ കൃഷി തുടരാനാകൂവെന്ന് കര്‍ഷകര്‍ പറയുന്നു. നിലവില്‍ കമ്പോള വിലയുടെ പകുതിപോലും ലഭിക്കാത്ത സാഹചര്യമാണ്.
പാറത്തോട് ചിന്നാര്‍ സ്വദേശി പൂങ്കുടിയില്‍ ലിജീഷ് കാല്‍നൂറ്റാണ്ടായി രണ്ടുമുതല്‍ അഞ്ച് ഏക്കര്‍ വരെ സ്ഥലത്ത് പാവല്‍ക്കൃഷി നടത്തുന്നു. വിലയിടിഞ്ഞതോടെ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് ലിജീഷിനെപ്പോലുള്ള കര്‍ഷകര്‍. സര്‍ക്കാരും കൃഷിവകുപ്പും അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പാവല്‍ക്കൃഷി ജില്ലയില്‍നിന്ന് പടിയിറക്കുമെന്നതില്‍ സംശയമില്ല.
What's Your Reaction?






