ബിഎംഎസ് കട്ടപ്പനയില്‍ ഠേംഗ്ഡ്ജി സ്മൃതി ദിനം ആചരിച്ചു
ബിഎംഎസ് കട്ടപ്പനയില്‍ ഠേംഗ്ഡ്ജി സ്മൃതി ദിനം ആചരിച്ചു

ഇടുക്കി: ബിഎംഎസ് കട്ടപ്പനയില്‍ ഠേംഗ്ഡ്ജി സ്മൃതി ദിനാചരണം നടത്തി. സംസ്ഥാന സമിതിയംഗം എംപി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തനത്തിലുടെ കേരളത്തില്‍ ശാഖ തുടങ്ങുകയും 1955 ജൂലൈ 23ന് ബിഎംഎസ് എന്ന പ്രസ്ഥാനം രുപീകരിക്കുകയും തുടര്‍പ്രവര്‍ത്തനത്തിലൂടെ ഇന്‍ഡ്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി ബിഎംഎസിനെ മാറ്റിയ സ്വര്‍ഗിയ ദത്തോ പാഠ്ംഗ്ജീയുടെ 21-ാം ചരമവാര്‍ഷികമാണ് ആചരിച്ചത്. ജില്ലാ പ്രസിഡന്റ് എം പി റെജികുമാര്‍ അധ്യക്ഷനായി. സെക്രട്ടറി കെ സി സിനീഷ് കുമാര്‍, സംസ്ഥാന സമിതിയംഗങ്ങളായ വി എന്‍ രവീന്ദ്രന്‍, കെ ജയന്‍, ജില്ലാ സമിതിയംഗം പി ഭുവനേന്ദ്രന്‍, ട്രഷറര്‍ സതീഷ് വേണുഗോപാല്‍, കെ കെ സനു, എസ് സുനില്‍ മേഖല ഭാരവാഹികളായ പി പി ഷാജി, പാല്‍രാജ്, പി ടി ബാബു എന്നിവര്‍ പങ്കെടുത്തു.
.
What's Your Reaction?






