ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന് തങ്കമണിയിൽ പുതിയ സബ് ഓഫീസ്: ഉദ്ഘാടനം 16ന്
ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന് തങ്കമണിയിൽ പുതിയ സബ് ഓഫീസ്: ഉദ്ഘാടനം 16ന്

ഇടുക്കി: താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പുതിയ സബ് ഓഫീസ് 16ന് തങ്കമണിയില്‍ പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്യും. ബാങ്ക് പ്രസിഡന്റ് അഡ്വ. മനോജ് എം തോമസ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് ആദ്യനിക്ഷേപം സ്വീകരിക്കും. കടാശ്വാസ കമ്മിഷന്‍ അംഗം ജോസ് പാലത്തിനാല്‍ വായ്പ വിതരണം ചെയ്യും. ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ സംഘടന നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. കട്ടപ്പന, ഇടുക്കി, വാഴത്തോപ്പ്, കമ്പിളികണ്ടം, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിച്ചുവരുന്നു. നിരവധി വായ്പ പദ്ധതികളും കുറഞ്ഞ പലിശയില്‍ സ്വര്‍ണപ്പണയ വായ്പയും നല്‍കിവരുന്നതായി ഭരണസമിതി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. മനോജ് എം തോമസ്, സെക്രട്ടറി അനിതാ പി ടി, വിശാഖ് ശശി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






