ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ എസ്റ്റേറ്റ് പൂപ്പാറ കാവുംഭാഗം ശാഖായോഗം പുതിയ കെട്ടിടോദ്ഘാടനം
ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ എസ്റ്റേറ്റ് പൂപ്പാറ കാവുംഭാഗം ശാഖായോഗം പുതിയ കെട്ടിടോദ്ഘാടനം

ഇടുക്കി: ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ എസ്റ്റേറ്റ് പൂപ്പാറ കാവുംഭാഗം ശാഖായോഗം കാര്‍ത്തിക വനിതാസമാജത്തിന്റെ പുതിയ കെട്ടിടം സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ചിങ്കല്ലേല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന പ്രസിഡന്റ് ടി പി കുഞ്ഞുമോന്‍ ഓഡിറ്റോറിയം ഉദ്ഘടനം ചെയ്തു. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിനും അതിലൂടെ സാമ്പത്തിക നേട്ടം കൈവരിച്ച് സ്ത്രീകള്‍ക്ക് സ്വയം പര്യാപ്ത കൈവരിക്കുന്നതിനും വേണ്ടിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. തുടര്‍ന്ന് നടന്ന പൊതുയോഗം ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി കെ രാജപ്പന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സമാജം ഭാരവാഹികളെയും ശാഖായോഗം ഭാരവാഹികളെയും ആദരിച്ചു. പഞ്ചായത്തംഗം എസ് വനരാജ്, ജില്ലാ പ്രസിഡന്റ് ഗിരീഷ്, സംസ്ഥാന കമ്മിറ്റിയംഗം രജനി കൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സജിത സന്തോഷ്, ബിജെപി മണ്ഡലം സെക്രട്ടറി കെ എന്‍ രാജന്‍, മുന്‍ ജില്ലാ പ്രസിഡന്റ് നീലകണ്ഠ പിള്ള, ജില്ലാ ട്രഷറര്‍ ബി കെ ബാബു, വനിതാ സമാജം പ്രസിഡന്റ് ഷീജ വിനോദ്, സെക്രട്ടറി സുജ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






