കാമാക്ഷി പഞ്ചായത്തില്‍ വാര്‍ഡ് തല വയോജന സംഗമം നടത്തി
കാമാക്ഷി പഞ്ചായത്തില്‍ വാര്‍ഡ് തല വയോജന സംഗമം നടത്തി

ഇടുക്കി: കാമാക്ഷി പഞ്ചായത്തും ഐസിഡിഎസ് ഇടുക്കിയും ചേര്‍ന്ന് വാര്‍ഡ് തല വയോജന സംഗമം സംഘടിപ്പിച്ചു. പാണ്ടിപ്പാറ പാരീസ് ഹാളില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിന്റാമോള്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വയോജന നയങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ വൊസാര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ അനുഗ്രഹ ക്ലാസ് നയിച്ചു. 90 വയസ്സ് പൂര്‍ത്തിയായ സൗഹൃദ സായന്തന വയോജന ക്ലബ്ബ് പ്രസിഡന്റ് മാത്യു വളവനാല്‍, പഞ്ചായത്തിലെ ആദ്യകാല അധ്യാപകന്‍ അഗസ്റ്റിന്‍ ഉണ്ടശാന്‍പറമ്പില്‍, കാമാക്ഷി പഞ്ചായത്തിലെ ഈ വര്‍ഷത്തെ മികച്ച അങ്കണവാടി ടീച്ചറായി തെരഞ്ഞെടുക്കപ്പെട്ട ശാന്തമ്മ മാത്യു എന്നിവരെ ആദരിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ഷൈനി മാവേലില്‍, ഷേര്‍ളി ജോസഫ്, എന്‍ ആര്‍ അജയന്‍, ജിന്റു ബിനോയ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡി. മറിയാമ്മ, ഉദയഗിരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ അനീഷ്, വൊസാര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ മിനി, ശാന്തമ്മ മാത്യു, മാത്യു വളവനാല്‍ എന്നിവര്‍ സംസാരിച്ചു. മോളികുട്ടി ഷാജി, ബെറ്റി സജി, സിജിമോള്‍ സി.ടി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






