അറബനമുട്ടിൽ മൈക്കിന് ബുദ്ധിമുട്ട്
അറബനമുട്ടിൽ മൈക്കിന് ബുദ്ധിമുട്ട്

ഇടുക്കി: ജില്ലാ റവന്യൂ കലോത്സവത്തിൽ അറബന മുട്ടിൽ താളം തെറ്റിച്ച് മൈക്ക്. സി എസ് ഐ ഗാർഡനിൽ നടന്ന മത്സരത്തിലാണ് മൈക് സെറ്റ് വില്ലനാകുന്നത്. ഒപ്പം സ്റ്റേജിന്റെ വിസ്തൃതിയും ഗ്രുപ്പ് കലാ മത്സരങ്ങൾക്ക് തിരിച്ചടിയാകുന്നു.
ഇടുക്കി കലോത്സവത്തിലെ പ്രധാന ഒരു വേദിയാണ് സി എസ് ഐ ഗാർഡാൻ. ഇന്ന് വേദി കീഴടക്കിയ ഒരു മത്സരമായിരുന്നു അറബന മുട്ട്.എന്നാൽ അറബനമുട്ടിൽ മൈക്ക്,കലാ താരങ്ങൾക്ക് വില്ലാനായിരിക്കുകയാണ്. താളമിട്ട് കളിക്കുന്ന അറബന മുട്ടിൽ മൈക്ക് സ്റ്റാന്റുകൾ മറിഞ്ഞുവീഴുകയും , ദേഹത്തിടിക്കുകയും ചെയ്യുന്നത് പതിവായ് . വേദിക്ക് വേണ്ട വിസ്തൃതിയില്ലാത്തത് മറ്റൊരു പ്രതിസന്ധി.
കലോത്സവത്തിന്റെ ആരംഭത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായിരുന്നു . ഇത് പരിഹരിക്കാൻ സംഘാടകർ വേണ്ട ശ്രദ്ധ ചെലുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.രണ്ടാം ദിനത്തിൽ സംഘ ഗാനത്തിന് മധ്യേ രണ്ടുവട്ടം മൈക്ക് ഓഫ് ആയി പോയിരുന്നു, ഒപ്പം ഗ്രൂപ്പ് ഐറ്റങ്ങളിൽ ഓഡിയോ ഇടയ്ക്ക് നിൽക്കുന്നതും പതിവാണ്. ഇതരത്തിലുള്ള പാകപ്പിഴകൾ കലോത്സവ വേദികളിൽ കലാപ്രതിഭകൾക്ക് തിരിച്ചടി സമ്മാനിക്കുന്നു ഇത്തരത്തിൽ പ്രതിസന്ധികൾ പലപ്പോഴും മത്സരത്തിന്റെ പകുതിയിൽ എത്തുമ്പോഴാണ് ഉണ്ടാകുന്നത്. ഇത് കലാകാരിൽ ആത്മവിശ്വാസം നഷ്ട്ടപ്പെടുത്തുന്നുവെന്നും അധ്യാപകർ പറയുന്നു.
What's Your Reaction?






