മൂന്നാര്‍ റോഡില്‍ വീണ്ടും കൈവിട്ട കളി: കാറില്‍ യുവാവിന്റെ സാഹസിക യാത്ര
മൂന്നാര്‍ റോഡില്‍ വീണ്ടും കൈവിട്ട കളി: കാറില്‍ യുവാവിന്റെ സാഹസിക യാത്ര

ഇടുക്കി: മൂന്നാറില്‍ നിയമം ലംഘിച്ചുള്ള സാഹസിക യാത്രകള്‍ക്ക് അറുതിയില്ല. മൂന്നാര്‍ കല്ലാര്‍ എസ്റ്റേറ്റ് റോഡില്‍ നല്ലതണ്ണിക്കുസമീപം തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറില്‍ യുവാവ് അഭ്യാസ പ്രകടനം നടത്തി. അമിതവേഗത്തില്‍ പോകുന്ന കാറിന്റെ പുറത്തേയ്ക്ക് തലയിട്ടാണ് ഇയാള്‍ സാഹസികയാത്ര നടത്തിയത്. പിന്നിലെ വന്ന വാഹനത്തിലെ യാത്രികര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. 6 മാസത്തിനിടെ സമാനമായ 10 നിയമ ലംഘനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരുന്നു.
What's Your Reaction?






