അപ്പാ മീഡിയയുടെ ബാനറില്‍ പുതിയ ആല്‍ബം ബാപ്പയുടെ ചിത്രീകരണം വണ്ടിപ്പെരിയാറില്‍ ആരംഭിച്ചു
അപ്പാ മീഡിയയുടെ ബാനറില്‍ പുതിയ ആല്‍ബം ബാപ്പയുടെ ചിത്രീകരണം വണ്ടിപ്പെരിയാറില്‍ ആരംഭിച്ചു

ഇടുക്കി: അപ്പാ മീഡിയയുടെ ബാനറില്‍ നിര്‍മിക്കുന്ന മുസ്ലിം ഡിവോഷണല്‍ ആല്‍ബം ബാപ്പയുടെ ചിത്രീകരണം വണ്ടിപ്പെരിയാറില്‍ ആരംഭിച്ചു. സത്രം, പരുന്തുംപാറ എന്നിവിടങ്ങളിലാണ് ചീത്രികരണം നടക്കുന്നത്. അപ്പ മീഡിയയുടെ ബാനറില്‍ നിര്‍മിച്ച രണ്ട് ഡിവോഷണല്‍ ആല്‍ബങ്ങളും വമ്പന്‍ ഹിറ്റുകളാണ്. ഇതുകൊണ്ടാണ് മൂന്നാമതൊരു ആല്‍ബമെന്ന ആശയത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. അപ്പാ മീഡിയ പ്രൊഡക്ഷനില്‍ എസ് വി ഋഷിയുടെ സംവിധാനത്തില്‍ വരികള്‍ക്ക് സന്തോഷ് സായി ആണ് സംഗീതം നല്‍കിയിരിക്കുന്നത്. റെജി കുമളി ക്യാമറയും അണിയറ പ്രവര്‍ത്തകരായി ജയറാം ഗിന്നസ്, മനു എന്നിവര്‍ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത് ബേബി ലക്ഷണ ഋഷി ആണ്. മതസൗഹാര്‍ദവും പകല്‍ ഹാം തീവ്രവാദ ആക്രമണവും ആസ്പദമാക്കിയാണ് ബാപ്പയുടെ ചിത്രീകരണം. ഓണത്തിന് മുമ്പ് ആല്‍ബം പൂര്‍ത്തീകരിച്ച് പ്രദര്‍ശനത്തിന് എത്തിക്കാനാണ് തീരുമാനം.
What's Your Reaction?






