കോതപാറ രാജഗിരി ക്രിസ്തുരാജ് പള്ളിയില്‍ തിരുനാള്‍ ജനുവരി 1 മുതല്‍
കോതപാറ രാജഗിരി ക്രിസ്തുരാജ് പള്ളിയില്‍ തിരുനാള്‍ ജനുവരി 1 മുതല്‍
ഇടുക്കി: കോതപാറ രാജഗിരി ക്രിസ്തുരാജ് പള്ളി തിരുനാള്‍ ജനുവരി 1 മുതല്‍ 4 വരെ തീയതികളില്‍ നടക്കും. 1ന് വൈകിട്ട് 4ന് കൊടിയേറ്റ്. തുടര്‍ന്ന് നടക്കുന്ന വി. കുര്‍ബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍. ജോസ് പുളിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ക്രിസ്തുരാജ് മതബോധന കേന്ദ്രത്തിന്റെ വെഞ്ചരിപ്പും പൊതുസമ്മേളനവും നടക്കും. 2ന് വെള്ളിയാഴ്ച 4.45 കുടുംബ കൂട്ടായ്മകളില്‍നിന്ന് കഴുന്ന് പ്രദക്ഷിണമായി പള്ളിയില്‍ എത്തിച്ചേരും. വൈകിട്ട് 5ന് നടക്കുന്ന വി. കുര്‍ബാനയ്ക്ക് ഫാ. ജോസഫ് ഏറത്ത് മുഖ്യകാര്‍മികത്വം വഹിക്കും. 3ന് രാവിലെ 6.40ന് വി. കുര്‍ബാന. വൈകിട്ട് 4ന് നടക്കുന്ന വി. കുര്‍ബാനയ്ക്ക് ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 6ന് വളകോട് കുരിശടിയിലേയ്ക്ക് പ്രദക്ഷിണം. 7.30ന് പ്രദക്ഷിണം തിരികെ പള്ളിയിലേയ്ക്ക്. 4ന് രാവിലെ 9. 30ന് ഫാ. ബ്രിജേഷ് പുറ്റുമണ്ണില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാന. 11.15ന് പ്രദക്ഷിണം പഴയ പള്ളി കുരിശടിയിലേയ്ക്ക്. 12.15ന് സമാപന ആശിര്‍വാദം കൊടിയിറക്ക്. രാത്രി 7ന് കോട്ടയം മെഗാബീസ് അവതരിപ്പിക്കുന്ന ഗാനമേള.
What's Your Reaction?