ചൊക്രമുടിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തെ ഗേറ്റ് കൈയേറ്റക്കാര്‍ തകര്‍ത്തതായി പരാതി

ചൊക്രമുടിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തെ ഗേറ്റ് കൈയേറ്റക്കാര്‍ തകര്‍ത്തതായി പരാതി

Dec 31, 2025 - 17:18
 0
ചൊക്രമുടിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തെ ഗേറ്റ് കൈയേറ്റക്കാര്‍ തകര്‍ത്തതായി പരാതി
This is the title of the web page

ഇടുക്കി: ബൈസണ്‍വാലി ചൊക്രമുടി മേഖലയില്‍ കൈയേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തെ ഗേറ്റ് കൈയേറ്റക്കാര്‍ തകര്‍ത്തതായി പരാതി. ചൊക്രമുടി മലനിരകള്‍ കൈയേറി നീലക്കുറിഞ്ഞികളടക്കം പിഴുതെറിഞ്ഞ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് വിവാദമായതോടെയാണ് സര്‍ക്കാര്‍ ഇടപെട്ട് ഇവിടെ അനധികൃതമായി നിര്‍മിച്ച റിസോര്‍ട്ട് ഏറ്റെടുത്ത് സീല്‍ ചെയ്തത്. ഇവിടേയ്ക്കുള്ള വഴിയിലെ ഗേറ്റ് റവന്യു വകുപ്പ് സീല്‍ ചെയ്താണ് മടങ്ങിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതോടെയാണ് ഗേറ്റ് തകര്‍ത്ത് ആളുകള്‍ അകത്ത് പ്രവേശിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജനറള്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു. അതേ സമയം ചൊക്രമുടി മലമുകളില്‍ ആദിവാസി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് നിര്‍മിച്ച തടയണ പൊളിച്ച് ജലമൊഴുക്ക് പൂര്‍വ സ്ഥിതിയിലാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ചൊക്രമുടിയെ സംരക്ഷിക്കാന്‍ ഒറ്റകെട്ടായി മുമ്പോട്ട് പോകുമെന്ന നിലപാടിലാണ് ആദിവാസി ജനവിഭാഗമടക്കമുള്ളവര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow