ജയലക്ഷ്മി സംഗീത വില്ല് തൊട്ടാൽ സമ്മാനമുറപ്പ്
ജയലക്ഷ്മി സംഗീത വില്ല് തൊട്ടാൽ സമ്മാനമുറപ്പ്

കട്ടപ്പന: ജയലക്ഷ്മി ചിൻ റെസ്റ്റിൽ മുഖംചേർത്ത് സംഗീത വില്ല് തൊട്ടാൽ കലോത്സവത്തിൽ ഒന്നാം സമ്മാനമുറപ്പാണ്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. എച്ച്എസ്എസ് വിഭാഗം വയലിൻ പൗരസ്ത്യ വിഭാഗത്തിലാണ് കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി ജയലക്ഷ്മി മനോജ് ഒന്നാം സ്ഥാനം നേടിയത്. ഇത് മൂന്നാംതവണ ഒന്നാമതെത്തുന്നത്. കോട്ടയം ആർ നന്ദകിഷോറിന്റെ ശിക്ഷണത്തിൽ അഞ്ചുവർഷമായി വയലിൻ അഭ്യസിക്കുന്നു. തൊടുപുഴയിൽ മോട്ടോർ വർക്ക്‌ഷോപ്പ് നടത്തുന്ന മണക്കാട് കണ്ടമംഗലത്ത് മനോജിന്റെയും സ്മിതയുടെയും മകളാണ്. ഇപ്പോൾ കാനഡയിൽ പഠിക്കുന്ന സഹോദരൻ ജയദേവ് മൃദംഗത്തിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു.
What's Your Reaction?






