സയണ്‍ പബ്ലിക് സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡേ
സയണ്‍ പബ്ലിക് സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡേ

ഇടുക്കി: കാഞ്ചിയാര്‍ സയണ്‍ പബ്ലിക് സ്‌കൂളില്‍ കായികമേള നടന്നു. 'സയണ്‍ഒളിമ്പിക്സ് 24 'എന്ന പേരില്‍ നടന്ന പരിപാടി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ സ്‌പോട്സ് ഓഫീസര്‍ ദീപ്തി മരിയ ജോസ്, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, പഞ്ചായത്തംഗങ്ങളായ റോയി എവറസ്റ്റ്, സുഷമ ശശി എന്നിവര്‍ പങ്കെടുത്തു. നാല് ഹൗസുകളിലായി കുട്ടികള്‍ നടത്തിയ മാര്‍ച്ച് പാസ്റ്റും പ്ലേ ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളുടെ ഡിസ്‌പ്ലേയും പരിപാടിക്ക് മാറ്റുകൂട്ടി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങള്‍ നടത്തപ്പെട്ടു. സ്‌കൂള്‍ മാനേജര്‍ ഡോ.ഫാ. ഇമ്മാനുവല്‍ കിഴക്കത്തലയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഫാ.റോണി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി
What's Your Reaction?






