റിപ്പബ്ലിക് ദിനാഘോഷനിറവില്‍ ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി
റിപ്പബ്ലിക് ദിനാഘോഷനിറവില്‍ ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി
ഇടുക്കി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ജില്ലാതല പരിപാടി ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. വിഴിഞ്ഞം തുറമുഖവികസനം, അതിദാരിദ്ര്യനിര്‍മാര്‍ജനം എന്നിവ കേരളത്തില്‍ സാധ്യമായി. ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ്, നഴ്‌സിങ് കോളേജ് എന്നിവ വികസന മാനദണ്ഡങ്ങളായി. മുട്ടം സ്‌പെസസ് പാര്‍ക്ക് പൂര്‍ത്തിയാകുന്നു. പട്ടയപ്രശ്‌ന പരിഹാരം, കാര്‍ഷികരംഗത്തെ പുരോഗതിയും റോഡുവികസനവും ജില്ലയില്‍ സാധ്യമായതായും മന്ത്രി സന്ദേശത്തില്‍ പറഞ്ഞു. ബാന്‍ഡ് സംഘമുള്‍പ്പടെ പതിനെട്ട് പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. പൊലീസ്, വനംവകുപ്പ്, എക്‌സൈസ്, എന്‍സിസി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ കട്ടപ്പന സര്‍ക്കാര്‍ കോളേജ്, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, എംആര്‍എസ് പൈനാവ്, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വാഴത്തോപ്പ്, എസ്എന്‍എച്ച്എസ്എസ് കഞ്ഞിക്കുഴി, സെന്റ് മേരിസ് എച്ച്എസ്എസ് മുരിക്കാശേരി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പരേഡില്‍ പങ്കെടുത്തു. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഐപിഎസ് എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിലാ സ്റ്റിഫന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ദ്ര മോള്‍ ജിന്നി, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് എന്നിവര്‍ പങ്കെടുത്തു. മികച്ച പ്ലറ്റൂണുകള്‍ക്ക് സമ്മാനം നല്‍കി. പൊലീസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ് വകുപ്പ്, കെഎസ്ഇബി, ആരോഗ്യവകുപ്പ്, മരിയാപുരം പഞ്ചായത്ത്, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവരാണ് പരേഡിനാവശ്യമായ സജ്ജീകരണങ്ങള്‍ മൈതാനത്ത് ഒരുക്കിയത്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം നടന്നത്.
What's Your Reaction?