എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് മാര്‍ച്ചും ധര്‍ണയും 15ന്

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് മാര്‍ച്ചും ധര്‍ണയും 15ന്

Jan 6, 2026 - 16:29
 0
എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് മാര്‍ച്ചും ധര്‍ണയും 15ന്
This is the title of the web page

ഇടുക്കി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി 15ന് രാവിലെ 10ന് കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ 15,000ലേറെ തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പദ്ധതി പുനര്‍നാമകരണം ചെയ്ത് ഗാന്ധിജിയുടെ പേര് ഒഴിവാക്കി. പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചും കാര്‍ഷിക മേഖലയെ ഒഴിവാക്കിയും ഏറ്റെടുക്കാവുന്ന പ്രവൃത്തികള്‍ നാല് മേഖലകളിലാക്കി ചുരുക്കിയും സാധാരണക്കാരെ വഞ്ചിക്കുകയാണ്. അവിദഗ്ധ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ലേബര്‍ ബജറ്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. പുതിയ സാങ്കേതിക വിദ്യയും പിഎം പോര്‍ട്ടലില്‍ ലിങ്ക് ചെയ്തു. ഇതോടെ പഞ്ചായത്തുകള്‍ക്ക് പദ്ധതി നടത്തിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും നേതാക്കള്‍ പറഞ്ഞു. സമരത്തില്‍ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം ജെ മാത്യു, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, എഐഡിഡബ്ല്യുഎ ജില്ലാ സെക്രട്ടറി ലിസി ജോസ്, യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ സെക്രട്ടറി കെ പി സുമോദ്, പ്രസിഡന്റ്
മെറീന ജോണ്‍, സംസ്ഥാന കമ്മിറ്റിയംഗം നിശാന്ത് വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow